വന്ദേ ഭാരതിൽ കേരള ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തണം

41

ന്യൂഡൽഹി: കേരളത്തിലോടുന്ന വന്ദേ ഭാരത് തീവണ്ടികളിൽ തനത് കേരള ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്ത്. കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്.നിലവിൽ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ് വന്ദേഭാരത് തീവണ്ടികളിൽ യാത്രക്കാർക്ക് നൽകുന്നത്. കേരളത്തിൻ്റെ വിഭവങ്ങൾ ആസ്വദിക്കാൻ വിദേശ സഞ്ചാരികൾക്കും ഇതൊരു അവസരമാകുമെന്നും കത്തിൽ പറയുന്നു.

NO COMMENTS

LEAVE A REPLY