കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായുള്ള കെ.ഒ.എ. എക്സ്പോയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.
മേയ് 10 വരെ കനകക്കുന്നിൽ നടക്കുന്ന എക്സ്പോയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ അണിനിരത്തുന്ന മുന്നൂറോളം സ്റ്റാളുകളുണ്ട്. മേയ് ഒന്നു മുതൽ 10 വരെ തിരുവനനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, ജില്ലകളിലായാണ് കേരള ഗെയിംസ് നടക്കുന്നത്.