കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, എനർജി മാനേജ്‌മെന്റെ സെന്റർ (കേരള), അനെർട്ട്, ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ്, കേരളാ ഫയർ & റെസ്‌ക്യൂ സർവീസസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന വൈദ്യുത സുരക്ഷാവാരം 2019-ന്റെ സംസ്ഥാനതല ഉദ്ഘാടനം ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് മേയ് രണ്ടിന് രാവിലെ 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറിൽ നിർവഹിക്കും.
മേയ് ഏഴുവരെ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. വൈദ്യുതി സുരക്ഷ സംബന്ധിച്ച പൊതുജന ബോധവത്ക്കരണമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.