1850 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച ശുപാര്‍ശ ഗവര്‍ണ്ണര്‍ മടക്കി

207

തിരുവനന്തപുരം: 1850 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച ശുപാര്‍ശ ഗവര്‍ണ്ണര്‍ മടക്കി. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പ്രതികളും പട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഫയല്‍ മടക്കിയത്. കൊലപാതക കേസിലെയും ബലാത്സംഗ കേസിലെയും പ്രതികള്‍ക്കും ശിക്ഷാ ഇളവിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. വ്യവസ്ഥകള്‍ ലംഘിച്ചും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമുള്ള പ്രതികളുടെ പട്ടിക നല്‍കിയതാണ് ഫയല്‍ ഗവര്‍ണ്ണര്‍ തിരിച്ചയക്കാന്‍ കാരണം. ബലാല്‍സംഗക്കേസിലെയും കൊലപാതക കേസിലെയും പ്രതികള്‍ക്ക് വരെ ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2262 തടവുകാരെ വിട്ടയക്കാനായിരുന്നു ജയില്‍ ഡിജിപിയുടെ ആദ്യ ശുപാര്‍‍ശ ബലാല്‍സംഗക്കേസിലെയും കൊലപാതക കേസിലെയും പ്രതികള്‍ക്ക് വരെ ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2262 തടവുകാരെ വിട്ടയക്കാനായിരുന്നു ജയില്‍ ഡിജിപിയുടെ ആദ്യ ശുപാര്‍‍ശ . . ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പരിശോധിച്ച ശേഷം 1850 പേരുടെ പട്ടികയാണ് മന്ത്രിസഭയുടെ പരിഗണിക്കായി അയച്ചത്. മൂന്നു മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ശിക്ഷായിളവിനായി പരിഗണിച്ചത്. 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ഇളവ് നല്‍കാനായിരുന്നു മന്ത്രിസഭ ശുപാര്‍‍ശ ചെയതത്. ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കിയശേഷം നിയമസെക്രട്ടറി ഈ ഫയല്‍ പരിശോധിച്ചിരുന്നില്ല. നേരെ മന്ത്രിസഭായോഗത്തിനയച്ച ഫയല്‍ ഗവ‌ര്‍ണ്ണര്‍ക്ക് നല്‍കുകയായിരുന്നു. നിയമ സെക്രട്ടറിയുടെ ശുപാര്‍ശ ഇല്ലാതെ ഫയല്‍ സമര്‍പ്പിച്ചതും വ്യക്തമായ വിശദീകരണമില്ലാതെ കൊലപാതക കേസിലെയും ബലാത്സംഗകേസിലെയും പ്രതികള്‍ക്ക് ഇളവ് ആവശ്യപ്പെട്ടതുമാണ് ഗവര്‍ണ്ണറെ ചൊടിപ്പിച്ചത്. അതേസമയം, ശുപാര്‍ശ തള്ളിയിട്ടില്ലെന്നും കൂടുതല്‍ വിശദീകരണമാണ് തേടിയതെന്നും രാജ്ഭവന്‍ ഔദ്യോഗികമായി വിശദീകരിച്ചു. ഫയല്‍ തിരികെ ലഭിച്ചശേഷം കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY