കേരളത്തിന് ഓണസമ്മാനം : ഭവനവും ഭൂമിയും ഇല്ലാത്തവര്‍ക്കു കേരള സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയ പദ്ധതി പ്രഖ്യാപിച്ചു

804

ന്യൂഡല്‍ഹി • ഭവനവും ഭൂമിയും ഇല്ലാത്തവര്‍ക്കു കേരള സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയ പദ്ധതി പ്രഖ്യാപിച്ചു. ലൈഫ് (ലൈവ്ലിഹുഡ്, ഇന്‍ക്ലൂഷന്‍, ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തുടങ്ങും. എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തിനുള്ളില്‍ വീടു ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലുള്ള രണ്ടുലക്ഷം പേരുടെ പുനരധിവാസമാണു സര്‍ക്കാരിന്റെ മുന്നിലുള്ളത്.പച്ചയിലൂടെ വൃത്തിയിലേക്ക് (ക്ലീന്‍ ത്രൂ ഗ്രീന്‍) എന്ന പുതിയ മുദ്രാവാക്യവുമായി ഹരിത കേരളം പദ്ധതിയും പിണറായി പ്രഖ്യാപിച്ചു. ശുചിത്വം മാത്രമല്ല, തദ്ദേശഭരണ സ്ഥാപനതലത്തില്‍ പച്ചക്കറിയില്‍ സ്വാശ്രയത്വവും പദ്ധതി ലക്ഷമിടുന്നു.സംസ്ഥാനത്തെ ഹരിതാഭമാക്കി, സമ്ബൂര്‍ണ ശുചിത്വത്തിലേക്കു നയിക്കുന്ന സമഗ്ര പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍ നടക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS

LEAVE A REPLY