മുല്ലപ്പെരിയാർ വിഷയത്തിൽ കോടതി നടപടിയെ ധിക്കരിച്ചിട്ടില്ല ; മന്ത്രി റോഷി അഗസ്റ്റിൻ

12

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കോടതി നടപടിയെ ധിക്കരിക്കുന്നതോ കോടതിക്കെതി രായതോ ആയ യാതൊരു പ്രഖ്യാപനവും കേരളം നടത്തിയിട്ടില്ലെന്നും നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത് കേരളത്തിന്റെ കാഴ്ചപ്പാടാണെ ന്നും മന്ത്രി റോഷി അഗസ്റ്റിൻ, വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന് കേരളം പ്രഖ്യാപി ച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് രംഗത്തെത്തിയിരുന്നു. പുതിയ ഡാമെന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം. കേരളത്തിന്റെ നിലപാട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തമിഴ്നാട് അറിയിച്ചിരുന്നു.എന്നാൽ തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കിക്കൊണ്ട് കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഒരു പുതിയ ഡാം ഉണ്ടാവണം. കേരള മുഖ്യമന്ത്രി നിയമസഭയിൽ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിന്റെ നയമാണ് നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചത് കേരളത്തിന്റെ കാഴ്ചപ്പാടാണത്. അതൊന്നും ആരെയും വെല്ലുവിളിക്കു ന്നതല്ല. തമിഴ്നാടുമായി സഹകരിച്ചുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ് കേരളം സ്വീകരി ക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലൊന്നും തർക്കമുണ്ടാവേണ്ട ആവശ്യവുമില്ല. തമിഴ്നാട് നിയമസഭയിൽ നമുഖ്യാനത്തിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങൾ അവർ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

NO COMMENTS