സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി

181

കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കാക്കിയത്. ചീഫ് ജസ്റ്റീസ് ആന്‍റണി ഡോമിനിക് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ നാല് പേരാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. ഈ ഹര്‍ജിയിലാണ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

NO COMMENTS