കൊച്ചി : ബിജെപി പ്രവര്‍ത്തകരുടെ കൊലപാതങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റാണ് ഹർജി നല്‍കിയത്.
ട്രസ്റ്റിന് ഹർജി നല്‍കാനുള്ള അവകാശമില്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ തെളിവുകള്‍ ട്രസ്റ്റ് ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു. ഇതിന് പുറമെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി നിരീക്ഷിച്ചു.