കൊച്ചി : ഉരുട്ടിക്കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാല്, അഞ്ച്, ആറ് പ്രതികളായ ഡിവൈഎസ്പി അജിത്, മുന്‍ എസ്പിമാരായ ടി.കെ ഹരിദാസ്, ഇ.കെ സാബു എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഇപ്പോൾ കോടതി തടഞ്ഞിരിക്കുന്നത്. പ്രതികൾ നൽകിയിരിക്കുന്ന അപ്പീല്‍ തീര്‍പ്പാക്കുംവരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വര്‍ഷം തടവാണ് വിചാരണ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.