കൊച്ചി : ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ഒത്തുതീര്‍പ്പിനുള്ള വഴികള്‍ തേടാതെ തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങരുതെന്ന് കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അവശ്യസര്‍വീസാണെന്ന കാര്യം തൊഴിലാളി സംഘടനകള്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഇപ്പോഴത്തേത് ഇടക്കാല ഉത്തരവാണെന്ന് പറഞ്ഞ കോടതി അന്തിമവാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം . സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ഡ്രൈവേഴ്സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമര നോട്ടിസ് നല്‍കിയിരുന്നത്. അശാസ്ത്രീയ ജോലി പരിഷ്‌കാരം പിന്‍വലിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍.