കൊച്ചി : ശബരിമല തന്ത്രി ഇന്റര്‍വ്യൂ ബോര്‍ഡില്‍ കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തല്‍സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല് തന്ത്രിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കേസുള്ള കാരണം ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.