മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ഹൈക്കോടതി

198

കൊച്ചി : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി ചോദിച്ചത്. രണ്ട് ദിവസത്തിനകം മുറപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ചോദ്യം. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

NO COMMENTS