കൊച്ചി : ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. സർക്കാർ പ്രാധാന്യം നൽകേണ്ടത് ക്രമസമാധാന പ്രശ്നങ്ങൾക്കാണ്. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിർദേശിച്ചു.
വിശ്വാസികളുടെ സമയക്രമവും മറ്റും തീരുമാനിക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര നടത്തിപ്പിന്റെ വിഷയങ്ങൾ ദേവസ്വം ബോർഡ് നടത്താൻ പൂർണ്ണമായ സ്വാതന്ത്ര്യം നൽകണമെന്നും കോടതി നിരീക്ഷിച്ചു.