കൊച്ചി : ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുംബൈയില്‍ നിന്ന് വന്ന അയ്യപ്പന്മാര് എന്തുകൊണ്ടാണ് മടങ്ങിപോയതെന്നു കോടതി ചോദിച്ചു. നിരോധനാജ്ഞയുടെ പേരില്‍ പൊലീസ് കൊണ്ടുവന്ന നടപടികള്‍ വിശ്വാസികളെ ഭയപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ഐജിയ്ക്കും എസ്പിയ്ക്കും മലയാളം അറിയില്ലേയെന്നും എന്തു കൊണ്ടാണ് ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ അവര്‍ക്ക് മനസിലാവാത്തതെന്നും കോടതി ചോദിച്ചു. ഐജിയുടേയും എസ്പിയുടേയും വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ഇവരെ എന്തിനു നിയമിച്ചെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.