ഭക്തിയുടെ പേരില്‍ കലാപമുണ്ടാക്കരുത് ; കെ സുരേന്ദ്രനെതിരെ ഹൈക്കോടതി

194

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സൂരേന്ദ്രനെതിരെ രൂക്ഷ ഭാഷയില്‍ ഹൈക്കോടതി. ശബരിമലയിലും നിലക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഏത് സഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ചോദിച്ചു. ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നൊരാള്‍ പെരുമാറും വിധമല്ല സുരേന്ദ്രന്‍ പെരുമാറിയത്. ഭക്തിയുടെ പേരില്‍ കലാപം അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. അതേ സമയം, സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റി വെച്ചു

NO COMMENTS