ശബരിമലയിൽ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവ്

237

കൊച്ചി : ശബരിമലയിൽ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ശബരിമല നിരീക്ഷണ സമതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ഥാടകരെ തടയരുതെന്നും കെഎസ്ആര്‍ടിസി ടൂ വേ ടിക്കറ്റ് നിര്‍ബന്ധമാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ശിവമണിക്ക് നടപ്പന്തലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം ആരാഞ്ഞു. നിലക്കലിലെ ആശുപത്രിയുടെ നിലവാരമുയര്‍ത്തണം, നിലക്കലില്‍ പോലീസിന് എ സി സൗകര്യമുള്ള താമസസ്ഥലം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ശിപാര്‍ശയിലുണ്ട്.

NO COMMENTS