കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല

223

കൊച്ചി : കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ ഹൈക്കോടതി സ്റ്റേ ഇല്ല. ഹര്‍ജി അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നും കോടതി അറിയിച്ചു. ഹർജിക്കാരുടെ വാദങ്ങൾ മുഖവിലക്കെടുക്കുന്നു എന്ന് പറഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവില്ലെന്നും വ്യക്തമാക്കി. വില്‍പനയും കശാപ്പും സംസ്ഥാന പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്രഉത്തരവ് എന്നുമാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ അനുകൂലിച്ചിരുന്നു.

NO COMMENTS