ഡോക്യുമെന്ററി പ്രദര്‍ശന വിലക്കില്‍ കേന്ദ്രത്തിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

337

കൊച്ചി: ഡോക്യുമെന്ററികളെ വിലക്കിയ കേന്ദ്ര നടപടിക്കെതിരെ നൽകിയ ഹർജി തള്ളി. സംവിധായകരല്ല ചലച്ചിത്ര അക്കാദമിയാണ് ഹർജി നൽകേണ്ടതെന്ന് ഹൈക്കോടതി. കേരളം സംഘടിപ്പിക്കുന്ന അന്തർദേശീയ ഡോക്യുമെന്ററി ഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നതിൽ നിന്നും ഡോക്യുമെന്ററികളെ കേന്ദ്രം വിലക്കിയ നടപടിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സംവിധായകരല്ല, ഫെസ്റ്റ് സംഘടിപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയാണ് കോടതിയെ സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി സംവിധായകരുടെ ഹർജി തള്ളിയത്.
രോഹിത്ത് വെമുലയെക്കുറിച്ചുള്ള ‘അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്‌നെസ്’, കശ്മീർ വിഷയം പറയുന്ന ‘ഇൻ ദി ഷേഡ് ഓഫ് ഫാളൻ ചിനാർ’, ജെഎൻയു വിദ്യാർത്ഥി സമരങ്ങളെക്കുറിച്ചുള്ള ‘മാർച്ച് മാർച്ച് മാർച്ച്’ എന്നീ ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നും ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് മാർച്ച് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി കാത്തു ലൂക്കോസ്, ഇൻ ദി ഷേഡ് ഓഫ് ഫാളൻ ചിനാർ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഷോൺ സെബാസ്റ്റ്യൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

NO COMMENTS