കൊച്ചി: നടിയെ ആക്രമിച്ച കേസ്സില്‍ ആരോപണം നേരിടുന്ന അഭിഭാഷകന്‍റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ തെളിവ് നശിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതിഷ് ചാക്കോക്കെതിരെയാണ് കോടതി പരാമര്‍ശം. പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. നടിയെ ദേഹോപ്രദ്രവം ഏല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ സുനി പ്രതീഷിന് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പോലീസ് ഒരു തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് കോടതിയുടെ പരാമര്‍ശം.