സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 5 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി

234

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 5 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഘടനയുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തുടങ്ങാം, എന്നാല്‍ പഴയ ഫീസിലേക്ക് മടങ്ങിപ്പോകുന്ന കരാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല, ഓരോ കോളേജിന്റെയും ഫീസ് ഘടന നാളെ തന്നെ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.

NO COMMENTS