കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്താന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.