കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന് നിയമനങ്ങള്‍ ഹൈക്കോടതി അസാധുവാക്കി. കമ്മീഷന് അംഗങ്ങളുടെ ഒഴിവിലേക്ക് രണ്ടാമതു വിജ്ഞാപനമിറക്കി രണ്ടുപേരെ നിയമിച്ച സംഭവത്തിലാണ് ഹെെക്കോടതിയുടെ ഇടപെടല്‍. ഈ നിയമനങ്ങള്‍ ഹൈക്കോടതി അസാധുവാക്കി. ബാലാവകാശ കമ്മീഷന് അംഗങ്ങളായ ടി. ബി. സുരേഷ് (വയനാട്), ശ്യാമള ദേവി (കാസര്‍ഗോഡ്) എന്നിവരുടെ നിയമനമാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന രണ്ട് ഒഴിവിലേക്ക് ആദ്യ വിജ്ഞാപന പ്രകാരമുള്ള പട്ടികയിലുള്‍പ്പെട്ട രണ്ടു പേരെ നിയമിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു ആറംഗങ്ങളുടെ ഒഴിവാണ് ഉണ്ടായിരുന്നത്. ഇതിനായി വിജ്ഞാപനമിറക്കി തയാറാക്കിയ പട്ടികയില്‍നിന്ന് നാലുപേരെ തെരഞ്ഞെടുത്തു. മതിയായ യോഗ്യതയുള്ളവര്‍ വേറെ ഇല്ലെന്നു വിലയിരുത്തി സര്‍ക്കാര്‍ വീണ്ടും വിജ്ഞാപനമിറക്കി പട്ടികയുണ്ടാക്കി ടി.ബി. സുരേഷിനെയും ശ്യാമളാ ദേവിയെയും നിയമിച്ചു. ഇതിനെതിരെ കോട്ടയം സ്വദേശിനി ഡോ. ജാസ്മിന് അലക്സാണ് ഹൈക്കോടതിയെ സമീപിച്ചത്.