കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ എന്ന് ഹൈക്കോടതി. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്. അന്വേഷണം നീളുകയാണെന്ന സംശയവും പ്രകടിപ്പിച്ചു. കേസില്‍ ഒരോരുത്തരേയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയണോ എന്നും കോടതി ചോദിച്ചു. നാദിര്‍ഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടിത നിര്‍ദ്ദേശിച്ചു. മറ്റെന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നാദിര്‍ഷായോട് കോടതി ആവശ്യപ്പെട്ടു.