കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ മാസം 25ന് മുമ്ബ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ഒഴിയണമെന്ന് വ്യാപാരികളോട് ഹൈക്കോടതി. കട ഒഴിഞ്ഞുപോകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഇതിനായി 25 ലക്ഷം രൂപ ജിസിഡിഎ ട്രഷറിയില്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നിര്‍ണയിക്കാനും 75 ശതമാനം തുക ഉടന്‍ കൈമാറാനുമായി കമ്മിറ്റിയെ നിയമിച്ചു. ലോകകപ്പിന് തയ്യാറെടുക്കാന്‍ രണ്ട് വര്‍ഷം സമയം ലഭിച്ചിട്ടും ഇപ്പോഴാണോ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് കൊടുത്തതെന്ന് അന്തിമ വിധിക്കിടെ ഹൈക്കോടതി ജിസിഡിഎയോട് ചോദിച്ചു.