കൊച്ചി : എംജി സര്‍വകലാശാലക്കെതിരെ കരാര്‍ അധ്യാപകരുടെ ശമ്പളപരിഷ്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരാര്‍ അധ്യാപകരുടെ ശമ്പളസ്കെയില്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2010ലെ കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് സര്‍വകലാശാല നടപ്പാക്കിയില്ല. ഇത് ഗുരുതരമായ തെറ്റാണെന്നും സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണെന്നും കോടതി വിമര്‍ശിച്ചു. യുജിസി സ്കെയിലില്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.