മതം മാറി വിവാഹം കഴിച്ചതിനെ ലൗ ജിഹാദെന്നോ ഘര്‍വാപ്പസിയെന്നോ വിളിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന താക്കീത്

222

കൊച്ചി: മതം മാറി വിവാഹം കഴിച്ചതിനെ ലൗ ജിഹാദെന്നോ ഘര്‍വാപ്പസിയെന്നോ വിളിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന താക്കീത്. കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി . തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച്‌ യോഗാ സെന്ററിനെതിരെ ശ്രുതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുതെന്നും കോടതി പറഞ്ഞു.

NO COMMENTS