വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ ഹൈക്കോടതി

202

കൊച്ചി : വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ ഹൈക്കോടതി. സമരം ചെയ്യേണ്ടവര്‍ക്ക് മറൈന്‍ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാം. സമരം ചെയ്യേണ്ടത് വിദ്യാഭ്യാസ സ്​ഥാപനങ്ങളിലല്ലന്നും കോടതി പറഞ്ഞു . പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളെജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിലപാട് ആവര്‍ത്തിച്ചത്. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സമരത്തിനും സത്യാഗ്രഹത്തിനും മുന്‍കൈ എടുക്കുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

NO COMMENTS