കൊച്ചി : സംസ്ഥാനത്തെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അടച്ചു പൂട്ടണമെന്ന്‍ ഹൈക്കോടതി. കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് അഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവുണ്ടായത്. പ്രണയ വിവാഹങ്ങളെ ലൗജിഹാദ് ആയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി പറഞ്ഞു. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മിശ്രവിവാഹത്തെ അനുകൂലിച്ച ഹൈക്കോടതി, എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഘര്‍ വാപ്പസിയായും പ്രചരിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചു.