കൊച്ചി: ഗതാഗത തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഹാജരാവാത്തത് കാരണം ഹര്‍ജി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ പറയുന്നുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും യുക്തി രഹിതവുമാണെന്നും മാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.