രാഷ്ട്രീയ കൊലപാതക കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന് ഹൈക്കോടതി

209

കൊച്ചി : സംസ്ഥാനത്ത് സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന് ഹൈക്കോടതി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ആര്‍എസ്സ്‌എസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ സിബിഐക്ക് വിട്ടാല്‍ നിലവിലെ പ്രതികള്‍ക്ക് അനുകൂലമാകുമെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാ‍ദത്തെയാണ് കോടതി ചോദ്യം ചെയ്തു ഇത്തരമൊരു പരാമ‍ര്‍ശം നടത്തിയത്.കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

NO COMMENTS