എല്‍എല്‍ബി പ്രവേശനത്തിനു പ്രായപരിധി നിശ്ചയിച്ചതു ഹൈക്കോടതി സ്റ്റേ ചെയ്തു

189

കൊച്ചി • എല്‍എല്‍ബി പ്രവേശനത്തിനു പ്രായപരിധി നിശ്ചയിച്ചതു ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചവത്സര എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി കോഴ്സുകളിലേക്കുളള പ്രവേശനത്തിനാണു സുപ്രീംകോടതി ഉത്തരവിന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ എന്‍.പ്രകാശ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. ജനറല്‍ വിഭാഗക്കാര്‍ക്കു ത്രിവത്സര എല്‍എല്‍ബിക്കു 30 വയസും പഞ്ചവത്സര കോഴ്സിന് ഇരുപതുമാണു പ്രായപരിധി നിശ്ചയിച്ചത്.

NO COMMENTS

LEAVE A REPLY