ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് എയ്ഡ്സ് ബാധ ; തെറ്റാണെന്ന് തെളിഞ്ഞാല്‍ ശിക്ഷയെന്ന് ഹൈക്കോടതി

209

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് എച്ച്‌.ഐ.വി ബാധിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് തെളിഞ്ഞാല്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. കുട്ടിയുടെ അഛന്‍ നല്‍കിയ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി എയ്ഡ്സ് ബാധയുണ്ടായെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചെന്നൈയിലെ റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയ്ഡ്സ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അന്തിമ ഫലത്തില്‍ കുട്ടിക്ക് എയ്ഡ്സ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ ഇക്കാര്യം പ്രചരിപ്പിച്ചവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

NO COMMENTS