വിജിലന്‍സ് സംവിധാനം നാഥനില്ലാത്ത അവസ്ഥയിലാണെന്ന് ഹൈക്കോടതി

285

കൊച്ചി: സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം നാഥനില്ലാത്ത അവസ്ഥയിലാണെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് രണ്ടാഴ്ചക്കകം അറിയിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്

NO COMMENTS