കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. കോട്ടയം പൊന്‍കുന്നം സ്വദേശിയായ ആന്റണി ഡൊമിനിക് മംഗലാപുരം എസ്.ഡി.എം കോളജില്‍ നിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയിലും ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമായി 1981ല്‍ പ്രാക്ടീസ് തുടങ്ങി. 1986ല്‍ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്.നവനീതി പ്രസാദ് സിങ് 2017 നവംബറില്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് ആന്റണി ഡൊമിനിക്കിനെ ആക്ടിങ് ചീഫ് ജസ്റ്റിസാക്കിയത്.