കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തല്‍സ്ഥാനത്ത് തുടരാന്‍ രാമനുണ്ണി അര്‍ഹനല്ലെന്ന് ഹൈക്കോടതി അറിയിച്ചു.
സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി. ബോര്‍ഡ് മുന്‍ അംഗം ഒ.വി. അപ്പച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.