കൊച്ചി : ഇസ്ലാം മതത്തിലേയ്ക്ക് മാറിയവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഔദ്യോഗിക സംവിധാനം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. 1937 ലെ മുസ്ലിം വ്യക്തിനിയമത്തില്‍ ഈ കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് സംബന്ധിച്ച നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടി കാട്ടി മുവാറ്റുപുഴ സ്വദേശി അബു ത്വലിബ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇസ്ലാം സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വഖഫ് ബോര്‍ഡ് റീജിയണല്‍ ഓഫിസര്‍മാര്‍ നല്‍കുന്ന സംവിധാനമുണ്ടാകണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് വഖഫ് ബോര്‍ഡിനോടും കോടതി വിശദീകരണം തേടി.