കൊച്ചി : രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ആശാസ്യമല്ലെന്ന് ഹൈക്കോടതി. മട്ടന്നൂരില്‍ കൊല്ലപ്പട്ടെ ഷുഹൈബ് പ്രതിയായ രാഷ്ട്രീയ സംഘട്ടനക്കേസിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ നിര്‍ദേശം. രാഷ്ട്രീയ കുറ്റകൃത്യങ്ങളെ വേറിട്ട് പരിഗണിക്കാനാകില്ല. മറ്റ് കുറ്റകൃത്യങ്ങളെ പോലെതന്നെ രാഷ്ട്രീയസംഘട്ടനങ്ങളെയും കാണണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനിടെ ഷുഹൈബ് ഉള്‍പ്പെട്ട രാഷ്ട്രീയ സംഘട്ടനക്കേസിലെ മറ്റ് പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.