കൊച്ചി: മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ മര്യാദയ്ക്കുള്ള അന്വേഷണം നടത്തിയില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.