കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹാരിസണിന് അനുകൂലമായാണ് പുതിയ വിധി. ഹാരിസണ്‍സിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവ് . ഹൈക്കോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡര്‍ അഡ്വ. സുശീല്‍ ഭട്ട് പ്രതികരിച്ചു പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്നും സുശീല്‍ ഭട്ട് പറഞ്ഞു.