നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം : മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളി

242

കൊച്ചി : നഴ്‌സുമാരുടെ ശമ്ബളം പരിഷ്‌കരിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച്‌ മാനേജ്‌മെന്റുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളിയത്.

NO COMMENTS