കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃക – കർണാടക മന്ത്രി കെ സുധാകർ

80

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്ന് കര്ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകർ പറഞ്ഞു. കർണാടകത്തെ അപേ ക്ഷിച്ച്‌ കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങൾ വളരെ മികച്ചതാണ്. കോവിഡ്-19 പ്രതിരോധ പ്രവര്ത്തനങ്ങളിൽ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി ഡോ. കെ സുധാകർ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി വീഡിയോ കോൺഫറൻസ് വഴി ചര്ച്ച നടത്തിഎപ്പോഴാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധത്തിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ കേരള മുഖ്യമന്ത്രിയെയും, ആരോഗ്യ വകുപ്പ് മന്ത്രിയെയും ഡോ. കെ സുധാകർ പ്രത്യേകം അഭിനന്ദിച്ചു . കോവിഡ്-19 പ്രതിരോധത്തിനായി കര്ണാടക നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി വൻകിട ആശുപത്രികൾ കർണാടകയിൽ ഉണ്ടെന്നത് സഹായകര മാണ്. കര്ണാടകയിൽ 80 ശതമാനവും സ്വകാര്യ ആശുപത്രികളാണ്. എന്നാൽ പല സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കാൻ വിസമ്മതിക്കുന്നത് പ്രതിസന്ധിയുണ്ടാകുന്നു. കേരളത്തിൽ മരണ നിരക്ക് കുറയ്ക്കാനായത് വലിയ നേട്ടമാണെന്നും ഡോ. കെ. സുധാകർ പറഞ്ഞു.

കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് ഇത്രയേറെ കേസുകൾ ഉണ്ടായിട്ടും കൂടുതൽ ആളുകളിലേക്ക് പകരാതെ കോവിഡ്-19 തടയാന് കഴിഞ്ഞതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ലോകാരോഗ്യ സംഘടന കളുടെ മാര്ഗ നിര്ദേശങ്ങള് അനുസരിച്ച്‌ സംസ്ഥാന സര്ക്കാരും ആരോഗ്യ വകുപ്പും കൃത്യമായ പദ്ധതികള് ആവിഷ്ക്കരിച്ച്‌ ചിട്ടയായ പ്രവര്ത്തനം നടത്തിയാണ് കോവിഡിനെ പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്ത്തനങ്ങള് നടക്കുന്നു. സംസ്ഥാന തലത്തിലും ജില്ലാതലത്തി ലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചു. മരണനിരക്ക് പരമാവധി കുറയ്ക്കാ നും രോഗവ്യാപനം തടയാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവര്ത്തനങ്ങൾ , പരിശോധനകൾ , ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്ഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസൊലേഷൻ വാർഡ്‌ സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, ഭാവി പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങളും ചർച്ച ചെയ്തു. വീണ്ടും ഇത്തരം വീഡിയോ കോൺഫറൻസ് നടത്താൻ താത്പര്യമുണ്ടെന്നും കേരളത്തിന്റെ പ്രവർത്തങ്ങളറിയാൻ ആഗ്രഹമുണ്ടെന്നും മന്ത്രി ഡോ. കെ സുധാകര് സൂചിപ്പിച്ചു.
കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തില് തെലുങ്കാന, ഒഡീഷ, ഡല്ഹി, കര്ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള് കേരളം സ്വീകരിച്ച നടപടികള് സസൂക്ഷ്മം പഠിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്ണാടക വീണ്ടും ബന്ധപ്പെടുന്നത്.

NO COMMENTS