ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തി വെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപ്നങ്ങളും പകര്‍ന്നുകൊണ്ട് കേരളത്തിന് ഇന്ന് 63 വയസ്സു തികയുന്നു. രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് മായ്ച്ചു കളയണം ചില വാശികൾ, പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ, മാറ്റി കൊടുക്കണം ചില തെറ്റിദ്ധാരണകൾ എന്തിന് അഹങ്കാരം കാണിക്കണം നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ കഴിയില്ലെന്നുള്ളതും ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക, ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക. സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു എന്നുള്ളതും കേരള പിറവി ദിനത്തിൽ നാം ഓർക്കേണ്ടതുണ്ട് .
കേരളപ്പിറവി ഒരു അവലോകനം ;
1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു..
തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്. എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 59 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു.
മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവുആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ.ടി കോശിയായിരുന്നു ആദ്യ ചീഫ് സെക്രട്ടറി എൻ.ഇ.എസ്. രാഘവാചാരി.
ആദ്യ പോലീസ് ഐ ജി എൻ. ചന്ദ്രശേഖരൻ നായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.
ഷാജാഹാൻ
മാനേജിങ് എഡിറ്റർ