കേരള നോളെജ് ഇക്കോണമി മിഷൻ ; മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

8

കേരള നോളെജ് ഇക്കോണമി മിഷന്റെ വൈജ്ഞാനിക തൊഴിൽ പദ്ധതികളെക്കുറിച്ചും നൈപുണ്യപരിശീലന പരിപാടികളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി മുനിസിപ്പൽ അധ്യക്ഷന്മാരുടെ യോഗം (20/6/29, വ്യാഴം) ഇന്ന് തിരുവനന്തപുരത്ത്. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ ബാങ്കറ്റ് ഹാളിൽ രാവിലെ 10.30 ന് യോഗം ആരംഭിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ചേംബർ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനാകുന്ന യോഗത്തിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ആമുഖപ്രഭാഷണം നടത്തും.

നോളെജ് ഇക്കോണമി മിഷൻ പദ്ധതികളുടെ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. പ്രോജക്ട് അവതരണം, പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ്, നൈപുണ്യവികസന പരിശീലനം തദ്ദേശഭരണ സ്ഥാപനങ്ങളിൽ, ഗ്രൂപ്പ് ചർച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടക്കും.

18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ രംഗത്ത് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളെജ് ഇക്കോണമി മിഷൻ പ്രവർത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മിഷന്റെ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകരാണ് പദ്ധതികളുടെ ഗുണഭോക്താക്കൾ.

NO COMMENTS

LEAVE A REPLY