തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആവശ്യം. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം മൂന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചു. കര്‍ഷകരുടെ സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. നിയമം മൂലം കര്‍ഷകരുടെ വിലപേശല്‍ ശക്തി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യായവിലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്ന പ്രതിപക്ഷ ഭേദഗതി ശബ്ദവോട്ടോടെ തള്ളി.
പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന ഭേദഗതി കോണ്ഗ്രസില്‍ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. പിന്നാലെ യുഡിഎഫ് – എല്‍ഡിഎഫ് എംല്‍എമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിര്‍ത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കര്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്.