സംസ്ഥാന ഭാഗ്യക്കുറി കുറ്റമറ്റതാക്കാന്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു

211

തിരുവനന്തപുരം • സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാന്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്‍ജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ: ജി. ജയശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ കേരളസര്‍വകലാശാലയിലെ കംപ്യൂട്ടേഷണല്‍ ബയോളജി, ബയോഇന്‍ഫോമാറ്റിക്സ് വിഭാഗം മേധാവി ഡോ: അച്യുതശങ്കര്‍ എസ്. നായര്‍, സി-ഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ: പി.വി. ഉണ്ണിക്കൃഷ്ണന്‍, അച്ചടിസ്ഥാപനമായ കെബിപിഎസിന്റെ ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ലോട്ടറി ഡയറക്ടര്‍ ഡോ: എസ്. കാര്‍ത്തികേയന്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും. സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പുരീതിയും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ഭഗ്യക്കുറി നടത്തിപ്പു കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള മറ്റു നിര്‍ദേശങ്ങളും ആവിഷ്ക്കരിക്കുക എന്നിവയാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദിത്തങ്ങള്‍. ഇക്കാര്യങ്ങള്‍ക്കുള്ള ചെലവിന്റെ കാര്യമടക്കം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമിതി പരിശോധിക്കും.

NO COMMENTS

LEAVE A REPLY