കാസറകോട് : കേരള മാരിടൈം ബോര്‍ഡില്‍ നിന്നും 60 വയസ്സ് കഴിഞ്ഞ് വിരമിച്ച അവശരായ കപ്പല്‍ ജീവന ക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുകയും ഇതിലേക്ക് കേരള മാരിടൈം ബോര്‍ഡിന്റെ പേരില്‍ ചില സംഘടനകളും, വ്യക്തികളും അപേക്ഷകള്‍ സ്വീകരിക്കുന്നതായും പണപ്പിരിവ് നടത്തുന്നതായും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കേരള മാരിടൈം ബോര്‍ഡ് ഇത്തരത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഇല്ലാത്ത പദ്ധതിയുടെ പേരില്‍ കേരള മാരിടൈം ബോര്‍ഡിന്റെ പേര് ദുരുപയോഗം ചെയ്ത് പൊതുജന ങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് അറിയിച്ചു.