കേരള മീഡിയ അക്കാദമി ക്വിസ് പ്രോഗ്രാം സംപ്രേഷണം ഇന്നു മുതൽ

10

സംസ്ഥാനത്തെ എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കേരള മീഡിയ അക്കാഡമി നടത്തിയ ക്വിസ് പ്രോഗ്രാമിന്റെ സംപ്രേഷണം ഇന്നു (23 ജൂലൈ) മുതൽ. ക്വിസ് മത്സര വിജയികൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും ജൂണിൽ സമ്മാനിച്ചിരുന്നു.

ജൂലൈ 23 മുതൽ 31 വരെ 9 എപ്പിസോഡുകളായി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പരിപാടി സംപ്രേഷണം ചെയ്യും. ദിവസങ്ങളിൽ വൈകുന്നേരം 6.30നാണ് സംപ്രേഷണം. പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ 8.30 നും ഉച്ചയ്ക്ക് 2.30നും. കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലിനൊപ്പം www.victers.kite.kerala.gov.in ൽ തത്സമയവും www.youtube.com/itsvicters യൂട്യൂബ് ചാനലിൽ പിന്നീടും പ്രോഗ്രാം കാണാം.

വിദ്യാഭ്യാസവകുപ്പിനു പുറമെ ഐസി ഫോസിന്റെയും സിഡിറ്റിന്റെയും സഹകരണവും പരിപാടിക്കു ണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളായാണ് ക്വിസ്പ്രസ് മത്സരങ്ങൾ നടന്നത്. ഫെബ്രുവരി 19ന് നടന്ന ഓൺലൈൻ യോഗ്യതാമത്സരത്തിൽ 181 സ്‌കൂൾ ടീമുകളാണ് പങ്കെടുത്തത്.

യോഗ്യതാപരീക്ഷ വിജയിച്ച 30 ടീമുകൾക്കായി ഫെബ്രുവരി 20ന് ഓൺലൈൻ അഭിമുഖം നടന്നു. അഞ്ചംഗ പാനലാണ് ഇന്റർവ്യൂ നടത്തിയത്. അഭിമുഖത്തിൽ യോഗ്യത നേടിയ 12 ടീമുകളാണ് പ്രമുഖ ക്വിസ്മാസ്റ്റർ ജി.എസ്.പ്രദീപ് നയിച്ച നേരിട്ടുളള മത്സരത്തിൽ മാറ്റുരച്ചത്.

NO COMMENTS