തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ പരീക്ഷാ കമ്മീഷ്ണറും മാനേജ്മെന്‍റുകളും ഏറ്റുമുട്ടലിലേക്ക്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരീക്ഷാ കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് അംഗികരിക്കാനാവില്ലെന്ന് മാനേജ്മെന്‍റുകള്‍ മറുപടി നല്‍കി. പരീക്ഷാ കമ്മീഷ്ണറുടെ ഉത്തരവ് കരാറിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റുകള്‍ എതിര്‍പ്പ് ഉന്നയിച്ചത്.ഒഴിവുള്ള സീറ്റുകളില്‍ തങ്ങള്‍ക്കു പ്രവേശനം നടത്താമെന്നും മാനേജ്മെന്‍റ് അസോസിയേഷനുകള്‍ വാദിക്കുന്നു. എന്നാല്‍ ഉത്തരവ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും കമ്മീഷ്ണര്‍ അറിയിച്ചു.കരാര്‍ വ്യവസ്ഥ എന്തായാലും കോടതി നിര്‍ദേശം നടപ്പാക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.
Home NEWS NRI - PRAVASI സ്വാശ്രയ പ്രവേശന വിഷയത്തില്‍ പരീക്ഷാ കമ്മീഷ്ണറും മാനേജ്മെന്‍റുകളും ഏറ്റുമുട്ടലിലേക്ക്