തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സമയം സുപ്രീംകോടതി നീട്ടി നല്‍കി. കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി സമയം നീട്ടിനല്‍കിയത്. അടുത്തമാസം ഏഴുവരെയാണ് സമയം നീട്ടിനല്‍കിയത്. സപ്തംബര്‍ 28 വരെയായിരുന്നു നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്ന സമയം.
ഇതിന് ശേഷം പ്രവേശനം ഏകീകൃത കൗണ്‍സിലിങ്ങിന്റെ അടിസ്ഥാനത്തിലാകണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സപ്തംബര്‍ 28ന് ശേഷം നടത്തിയ എല്ലാ പ്രവേശനങ്ങളും റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി അറിയിച്ചിരുന്നു.പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ കമ്മിറ്റി തീരുമാനം മാറ്റിയേക്കും.