സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

172

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വൈകുന്നേരം കൊച്ചിയില്‍ യോഗം ചേരും. സ്വന്തം നിലയ്‌ക്ക് പ്രവേശനം നടത്താനുള്ള നടപടികളുമായി മാനേജ്മെന്‍റുകള്‍ മുന്നോട്ടുപോകുകയാണ്. പ്രവേശനത്തിന്റെ സമയക്രമം മാനേജ്മെന്‍റുകള്‍ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയെ അറിയിച്ചു. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് നീക്കം. അതേസമയം, സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തന്നെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടേയും ജെയിംസ് കമ്മിറ്റിയുടെയും തീരുമാനം. ജെയിംസ് കമ്മിറ്റി വൈകീട്ട് തിരുവനന്തപുരത്ത് യോഗം ചേരും.

NO COMMENTS

LEAVE A REPLY